മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ബിഗ് സ്ക്രീനിൽ എത്തി അരനൂറ്റാണ്ടാകുന്ന വേളയിൽ താരത്തിന് ആശംസയുമായി നടൻ മോഹൻലാൽ. സ്വന്തം ഇച്ചാക്കയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി തന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ കുറിച്ചു. ഗൃഹലക്ഷ്മിയിലാണ് മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.
മമ്മൂട്ടിയെ താന്‍ ഇച്ചാക്കയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹവുമായി തനിക്ക് 39 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ഈ കുറിപ്പില്‍ മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു. 53 സിനിമകളില്‍ മമ്മൂട്ടിയും താനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍,
‘ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി നീണ്ട 39 വര്‍ഷത്തെ ബന്ധമുണ്ട്. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങള്‍ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. 50ലധികം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിമായിരുന്നു എന്നതാണ്. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷന്’.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.