സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും 38,000 കവിഞ്ഞു. ചൊവ്വാഴ്ച പവന് 240 രൂപ ഉയർന്ന് 38,160 രൂപയായി. ഒരു ഗ്രാമിന്റെ വില 4770 രൂപയാണ്. സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 11 ഡോളർ ഉയർന്ന് 1,968.30 ഡോളറിലെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









