കോവിഡ് -19 നിയന്ത്രണങ്ങൾ ക്രമേണ പിൻവലിക്കുന്നതിനാൽ യുഎഇ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് വരാം. എന്നാല്‍ 14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. എമിറേറ്റ്സ് എയര്‍ലൈനും ഫ്ലൈദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്ക് പുറമെ പാകിസ്താന്, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച് പി.സി.ആര് ടെസ്റ്റ് അടക്കമുള്ള മറ്റു മാനദണ്ഡങ്ങള്‍ പാലിക്കണം. പുതിയ നിര്‍ദേശം അനുസരിച്ച് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഖത്തര്‍, അര്‍മീനിയ പോലുള്ള രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ ശേഷം ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് എത്താനാകും.
നിലവില്‍ റെഗുലര്‍ വിസയുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഡി.ജി.ആര്.എഫ്.എ അനുമതി, 48 മണിക്കൂറിനിടയിലെ പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയും യാത്രക്ക് ആറു മണിക്കൂര്‍ മുമ്പുള്ള റാപിഡ് ടെസ്റ്റും നടത്തണം.
സന്ദര്‍ശകവിസക്കാര്‍ക്കും അബൂദബിയിലേക്ക് വരാമെന്ന് നേരത്തെ ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന്വരുന്നവര് 10ദിവസം ക്വാറന്റീനില്‍ കഴിയണമെന്നതാണ് നിബന്ധന പറഞ്ഞിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാരെയും പൗരന്മാരെയും മാത്രമാണ് യുഎഇ നേരത്തെ അനുവദിച്ചിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.