അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം വൻ ജനാവലി അണിനിരന്നത്. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു.
നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്ഥാനെതിരെ ഇവർ പ്ലക്കാർഡുകളുയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ഹോട്ടലിലേക്കുള്ള വഴിയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലെത്തിയതോടെ താലിബാൻ സൈന്യം വെടിയുതിർത്തു.
നേരത്തെ സര്‍കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന് നേതാക്കളായ ബറാദര്‍ വിഭാഗവും ഹഖാനി വിഭാഗവും പരസ്പരം വെടിവെപ്പ് നടത്തിയിരുന്നു. ഇതില്‍ ബറാദറിന് പരിക്കേറ്റതായും അദ്ദേഹത്തെ പാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപോര്‍ടുകളുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.