അരീക്കോട്: പരിശീലനത്തിനിടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്റെ മകന് സുനീഷ് (32) ആണ് മരിച്ചത്. അരീക്കോട് മലബാര്‍ സ്പെഷ്യല്‍ പൊലീസ് ക്യാമ്ബിലാണ് സംഭവം. 2012 ബാച്ച് ഐ.ആര്.ബി കമാന്‍ഡോ ആണ്.
രാവിലെ പരിശീലത്തിന് ഇടയില്‍ സുനീഷ് കുഴഞ്ഞു വിഴുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.