പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലപ്പുറത്ത് രണ്ടുപേർ കൂടി അറസ്റ്റിലായി. അറസ്റ്റിലായവർ മഞ്ചേരി സ്വദേശികളാണ്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂർ താഴത്തുവീടൻ മുഹമ്മദ് എന്നിവരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ വൈകീട്ടോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തെന്ന് എടവണ്ണ പോലീസ് അറിയിച്ചു.
ഇൻസ്റ്റാഗ്രാം വഴി 15 വയസ്സുള്ള പെൺകുട്ടിയെ പരിചയപ്പെട്ടതിന് ശേഷം, തുടർന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ നൽകുകയും ചെയ്ത ശേഷം പ്രതികൾ പീഡനത്തിന് ഇരയാക്കി. പോക്സോ വകുപ്പുകളും ബലാത്സംഗവും ആരോപിച്ച് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആക്ട് 57 പ്രകാരമാണ് എഫ്ഐആറിൽ അവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. മയക്കുമരുന്ന് തരാമെന്ന് പ്രേരിപ്പിച്ചതിനെ തുടർന്ന് ഹോട്ടലിൽ കൊണ്ടുപോയ ശേഷമായിരുന്നു പീഡനം.
പരിചയത്തിന് ശേഷം പ്രതികൾ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ രഹസ്യമായി പെൺകുട്ടിക്ക് കൈമാറി. തുടർന്ന് ലഹരിക്ക് അടിമയായ പെൺകുട്ടിക്ക് അത് ലഭിക്കാതെ വന്നതോടെ പ്രതികളെ വിളിക്കാൻ തുടങ്ങി. അവനെ ഇങ്ങനെ വിളിച്ചപ്പോൾ, ലഹരിമരുന്നുകൾ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, തുടർന്ന് പ്രതികൾ ഹോട്ടൽ മുറിയിൽ വച്ച് ലഹരി വസ്തുക്കൾ നൽകുകയും പീഡിപ്പിക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.