ഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. 2020 മാര്‍ച്ച് മുതല്‍ കൊറോണ വ്യാപനം മൂലം ഏര്‍പ്പെടുത്തിയ വിലക്കാണ് ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തി ഇത്തരത്തില്‍ നീട്ടുന്നത്.
എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്കും ഡിജിസിഎയുടെ പ്രത്യേക വിമാനങ്ങള്‍ക്കും ഉത്തരവ് ബാധിക്കുന്നതല്ല. ഇന്ത്യയില്‍ നിന്നും എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് അനുവദിച്ചിട്ടുള്ളത്.
— DGCA (@DGCAIndia) September 28, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.