പാലക്കാട് : എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം പിടിയിലായി. പാലക്കാട് മണ്ണാർക്കാട് എക്സൈസ് സിഐക്കും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. റോഡരികിൽ ഓട്ടോറിക്ഷയിൽ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.
സംഭവത്തിൽ ബാലൻ , സന്തോഷ് , ടോമി , ബാസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും കോടതിയിൽ ഹാജറാക്കിയ ശേഷം റിമാന്‍റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









