ഫ്ലോറിഡ: ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞ് ഫ്ലോറിഡയില്‍ മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ചിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എ.സി. തോമസ്- ത്രേസ്യാമ്മ ദമ്ബതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
ഡോക്ടറുടെ കാറിന് പിന്നാലെ ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവര്‍ വിവരമറിയിച്ചതനുസരിച്ചു പൊലീസെത്തി നിതയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
ഡോ. നിത, ഇല്ലിനോയില്‍ നിന്നും നേപ്പിള്‍സിലേക്ക്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നിലെ വന്ന കാറില്‍ അമേരിക്കന്‍ ദമ്ബതികളായിരുന്നു. അവരില്‍ ഭര്‍ത്താവ് കനാലിലേക്കു ചാടി കാറില്‍നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികള്‍ പാഞ്ഞെത്തിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് കരയില്‍ കയറി. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഡോ. നിത മയാമിയില്‍ സര്‍ജറി പിജി വിദ്യാര്‍ഥിയാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്‌എച്ച് ക്നാനായ കത്തോലിക്ക പളളിയില്‍. സഹോദരങ്ങള്‍: നിതിന്‍, നിമിഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









