എളേറ്റിൽ വട്ടോളിയിൽ യുവാവിൻ്റെ തല കോടാലി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. എളേറ്റിലെ വട്ടോളി കണ്ണിമടക്കിൽ രാവിലെ എട്ടോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന തൻ്റെ സ്കൂട്ടറിൽ കയറുകയായിരുന്ന മൂർക്കൻ കുണ്ട് താമസിക്കും പീറ്റക്കണ്ടി ദേവദാസിനാണ് വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും ശരീരത്തിനും പരിക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എളേറ്റിലെ പീറ്റക്കണ്ടി സ്വദേശി ഇസ്മയിൽ ആണ് ദേവദാസിനെ വെട്ടിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസ് പിടികൂടി. ആക്രമണത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







