മുഖക്കുരു പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ്, പ്രത്യേകിച്ച് കൗമാരക്കാർക്ക്. മുഖക്കുരുവിന് പല കാരണങ്ങളുണ്ടാകാം. മുഖക്കുരു പ്രധാനമായും എണ്ണമയമുള്ള ചർമ്മത്തെ ബാധിക്കുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ, എണ്ണമയമുള്ള ചർമ്മം, പൊടിയും ചൂടും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ മുഖക്കുരു ഉണ്ടാകാം. മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ …
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്ത് ഫേസ് സ്‌ക്രബ് ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുന്നത് മൃതകോശങ്ങളും പൊടിയും നീക്കംചെയ്യാനും സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കും. മുഖക്കുരു പാടുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിൻ, ഹെക്സാക്ലോറോഫെയ്ൻ എന്നിവ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
മുഖക്കുരുവിന്റെ തുടക്കമാണെങ്കിൽ, ഐസ് ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന് മാത്രമല്ല, ചൂടുകുരുവിനും നല്ലതാണ്.
മുഖക്കുരുപ്രശ്നങ്ങൾ പുരുഷന്മാരേയും കാര്യമായി അലട്ടാറുണ്ട്, ഒരു കാരണവശാലും കുരു പൊട്ടിക്കരുത്. ഇത് മാർക്ക് വീഴ്ത്തും. പൊട്ടുന്ന മുഖക്കുരു വീണ്ടും ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, പതിവായി പൊട്ടുന്നത് സിസ്റ്റുകളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് അറിയേണ്ടത് പ്രധാനമാണ്. ചികിത്സയില്ലാതെ ഈ സിസ്റ്റ് ഇല്ലാതാകില്ല. ഒരിക്കൽ എടുത്ത് കളഞ്ഞാലും അത് വീണ്ടും വരാൻ സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









