നെടുമ്പാശേരി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന പ്രവാസികൾ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാമെന്ന് വ്യക്തമാക്കി എയർ ഇന്ത്യ. യുഎഇയിൽ നിന്നു തന്നെ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയ യുഎഇ താമസ വിസ കൈവശമുള്ളവർക്ക് രാജ്യത്തിനു പുറത്തുപോയി മടങ്ങിവരാം.
യുഎഇ അധികൃതർ അംഗീകരിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ക്യൂആർ കോഡുള്ള കോവിഡ് ആർടിപിസിആർ പരിശോധനാഫലവും കൈവശം ഉണ്ടായിരിക്കണം. ഇത് അംഗീകൃത ലാബുകളിൽനിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിൾ കൊടുത്ത് പരിശോധിച്ചതായിരിക്കണം.
എയർപോർട്ടിൽനിന്ന് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനകം നടത്തിയ റാപ്പിഡ് പിസിആർ പരിശോധനാ ഫലവും കൈവശമുണ്ടായിരിക്കണം. യുഎഇയിലെത്തിയ ശേഷം ആർടിപിസിആർ പരിശോധനയും നടത്തണം. യാത്ര പുറപ്പെടുന്നതിന് ആറു മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അറിയിപ്പിൽ വ്യക്തമാകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









