കൊച്ചി: കൊച്ചിയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉടൻ തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
രാത്രി 10.30ന് പറന്നുയർന്ന വിമാനം 11.30ഓടെ ലാൻഡ് ചെയ്തു. ദുബായിൽ നിന്ന് വന്ന മറ്റൊരു വിമാനത്തിൽ 170 യാത്രക്കാരെ കയറ്റി യാത്രയാക്കി. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടത് ജീവനക്കാരെ അറിയിച്ചത്. അരമണിക്കൂറോളം പറന്ന ശേഷമാണ് പുക കണ്ടെത്തിയത്. തുടർന്ന് വിമാനം അടിയന്തരമായി തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഉടൻ പുറത്തിറക്കി. പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടു.
അതേസമയം, മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ച് വിട്ടു. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3:10ന് എത്തിയ വിമാനം 5:18 ന് കോഴിക്കോട്ടേക്ക് പറന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









