ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഡി പി ആർ പഴയതാണെന്നും ഡേറ്റ കുത്തിനിറച്ചിരിക്കയാണെന്നും സിൽവർ ലൈൻ വിരുദ്ധ സമിതി നേതാക്കൾ പറയുന്നു .അതെ സമയം 81 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ കമ്പനിയോട് നിർദേശിച്ചിരിക്കുന്നത് .469 ദിവസമായി കെ റയിൽ വിരുദ്ധ സത്യാഗ്രഹം നടക്കുന്ന കാട്ടിൽപീടികയിലടക്കം അലൈൻമെന്റിൽ ഒരു മാറ്റവും ഇല്ലെന്നു സമര സമിതി പ്രവർത്തകർ പറയുന്നു .
രൂപരേഘ പ്രകാരം ജില്ലയിൽ 121 ഹെക്ടർ ഭൂമിയാണ് നിലവിൽ ഏറ്റെടുക്കേണ്ടത് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് 2 .42 മണിക്കൂർ സമയം മാത്രമേ എടുക്കുവെന്നും രൂപരേഖയിൽ പറയുന്നുണ്ട് .കോഴിക്കോട് ജില്ലയിലെ സാമൂഹികാഘാത പഠനം നടത്തുന്നത് തിക്കോടിയിലെ വി കെ കൺസൾട്ടൻസി സെന്റർ ആണ് .പദ്ധതിക്കായി ഓരോ ജില്ലയിലും ഓരോ ഏജൻസി ആണ് സാമൂഹികാഘാത പഠനം നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






