ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകരുടെ തിക്കിത്തിരക്കലില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ് ജിംഘാന മൈതാനത്ത് ആണ് സംഭവം. ടിക്കറ്റിനായി ജനങ്ങള്‍ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സെപ്റ്റംബര്‍ 25-ന് ആണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരം നടക്കുന്നത്. മൂവായിരം ടിക്കറ്റുകളാണ് ജിംഘാന ഗ്രൗണ്ടിലെ കൗണ്ടറില്‍നിന്ന് വിറ്റഴിക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 30,000-ല്‍ അധികം പേരാണ് ടിക്കറ്റ് വാങ്ങാന്‍ ഇവിടെ എത്തിയത്.തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകൾക്ക് പരിക്കേറ്റു തുടര്‍ന്ന് ജനങ്ങളെ പിരിച്ചുവിടുന്നതിന് പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







