രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ സാഹചമാണ് നിലവിലുള്ളതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുളള ശ്രമമാണ് രാജ്യത്തെ ഭരണകൂടം നടപ്പാക്കുന്നതെന്നും ജനതാദൾ-എസ് സംസ്ഥാന പ്രസിഡണ്ട് മാത്യു.ടി.തോമസ് എം.എൽ.എ. അഭിപ്രായപ്പെട്ടു.
ജനതാദൾ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥാ ദിനം മതേതരത്വ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി നടന്ന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജനാധിപത്യത്തെയും മതേതത്വത്തെയും കശാപ്പ് ചെയ്ത് പണാധിപത്യത്തിന് വഴിമാറുന്നതിൻ്റെ ഉദാഹരണമാണ് പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും എം.എൽ.എമാരെ വിലയ്ക്ക് വാങ്ങി അധികാരം കയ്യടക്കുന്ന കാഴ്ചയെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി സി.കെ.നാണു മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ജനതാ സംസ്ഥാന പ്രസിഡണ്ട് ഡി.ആർ സെലിൻ,പി.ടി ആസാദ്, അസീസ് മണലൊടി, സി.കെ.ഷമീം,കെ.എൻ അനിൽ കുമാർ,എളമന ഹരിദാസ്,പി.പി മുകുന്ദൻ, കെ.കെ.അബ്ദുള്ള, ടി.കെ.ഷെരീഫ്,ലതികാ ശ്രീനിവാസ്,ടി.എ അസിസ്,കെ.പി.അബൂബക്കർ, ഇ.അഹമ്മദ്,ടി.എൻ കെ.ശശീന്ദ്രൻ,ബെന്നി ജോസഫ്,നിധിൻ എം.ടി.കെ.,ദേവരാജൻ തിക്കോടി, ടി.കെ.രതീഷ് കുമാർ,ടി.കെ.കരുണാകരൻ ആഷിഖ് സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









