ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ബഹ്‌റിന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയാണ് മരണവിവരം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ചികിത്സയിലായിരുന്നു. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഹമദ് രാജാവ് രാജ്യത്ത് ഒരാഴ്ച ദുഃഖാചരണവും മൂന്നുദിവസം അവധിയും പ്രഖ്യാപിച്ചു.
1970 മുതല്‍ അദ്ദേഹം ബഹ്‌റിന്റെ പ്രധാനമന്ത്രിയാണ്. രാജ്യം സ്വതന്ത്രമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 2011ലെ അറബ് വസന്ത സമയത്ത് സര്‍ക്കാരിന് എതിരായി ഉയര്‍ന്ന പ്രക്ഷോഭത്തെ അതിജീവിച്ച ഭരണാധികാരിയാണ്.
യുഎസ് നേവിയുടെ അഞ്ചാമത്തെ താവളമായ ബഹ്‌റിനെ മികച്ച സമ്പദ്ഘടനയുള്ള രാജ്യമായി കെട്ടിപ്പടുക്കുതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധ ചര്‍ച്ചകള്‍ക്കായി സ്വകാര്യ ദ്വീപില്‍ അദ്ദേഹം സ്ഥാപിച്ച വിശ്രമ കേന്ദ്രം ഏറെ പ്രസിദ്ധമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









