ക്യാന്‍സര്‍ വിഭാഗങ്ങളില്‍ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് കാന്‍സർ. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ എന്നറിയപ്പെടുന്നത്. ബ്ലഡ് കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.
ഓരോരുത്തരിലും കാൻസർ ഓരോ രൂപത്തിലാണ് വരിക. ചിലര്‍ക്ക് തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമ്പോള്‍ മറ്റു ചിലര്‍ അത് തിരിച്ചറിയുന്നത് അവസാന ഘട്ടത്തില്‍ എത്തുമ്പോഴായിരിക്കും. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
ശരീരഭാരം കുറയുന്നതാണ് ഒരു ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവുമില്ലാതെ അവിചാരിതവുമായി ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം. എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. മതിയായ വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ, തളർച്ചയോ സ്ഥിരമായി അനുഭവപ്പെടുന്നത് ചിലപ്പോള്‍ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം. ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്. പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







