കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് റണ്‍വേയിലേക്ക് നീങ്ങിയ ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരികെ വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്.
വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ 10.40ന് പുറപ്പെടേണ്ട കൊച്ചി ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ച അജ്ഞാതസന്ദേശം. യാത്രക്കാരെയും ലഗേജുകളും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
നിലവില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









