ദോഹ: റോഡപകടങ്ങൾ തടയാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹനത്തിന്റെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ഡ്രൈവർമാർക്ക് നിർദേശം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. അപകടങ്ങൾ തടയാൻ ടയറുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ടയറുകൾക്ക് അനുയോജ്യമായ വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ. ശരിയായ വായു മർദ്ദം പതിവായി പരിശോധിക്കുക. കടുപ്പമുള്ള വസ്തുക്കളിൽ ടയറുകൾ കയറാതിരിക്കാൻ ശ്രദ്ധിക്കണം. അംഗീകൃതവും ഗുണനിലവാരമുള്ളതുമായ ടയറുകൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവൂ.
ചുട്ടുപഴുത്ത റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ടയറുകളുടെ ഗുണനിലവാരം ഒരു പ്രധാന ഘടകമാണ്. അമിത ഭാരവും അമിതവേഗതയും ടയർ പൊട്ടുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകള്‍ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താല്‍ മാറ്റണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







