ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്.
കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോർപറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗൺസിലർമാരെ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






