കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്ന് ശശി തരൂർ. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിട്ടിയാണ്. പല സംസ്ഥാനങ്ങളിലും സമാന രീതിയിൽ പ്രചാരണം നടത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു. മല്ലികാർജുൻ ഖർഗെയ്ക്ക് വേണ്ടി മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരസ്യമായി പ്രചാരണ രംഗത്തെത്തിയതാണ് തരൂരിനെ അതൃപ്തനാക്കിയത്. നാമനിദേശ പത്രിക സമർപ്പണത്തിന് പിന്നാലെ പ്രകടന പത്രികയും പുറത്തിറക്കിയാണ് ശശി തരൂരിന്റെ പ്രചാരണം. വലിയൊരു വിഭാഗത്തിന്റെ രഹസ്യ പിന്തുണ ഉണ്ടെന്നും ഔദ്യോഗിക സ്ഥാനാർഥികൾ പരാജയപ്പെട്ട ചരിത്രമുണ്ടെന്നും തരൂർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









