പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല . വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു അതെ സമയം പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ . ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






