ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ ബംഗളൂരു എഫ് സിയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം. നിര്‍ണായക മത്സരത്തില്‍ തുടരെ തോല്‍വികളില്‍ നിന്ന് കരകയറുക കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.
ഇതിനേക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നകാര്യം, എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ അവസാന അഞ്ച് കളിയും തോറ്റതാണ്. സസ്‌പെന്‍ഷനിലായ ഇവാന്‍ കലിയൂഷ്‌നി ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പ്രതിരോധനിര പഴുതുകള്‍ അടയ്ക്കുകയും മധ്യനിര സ്‌ട്രൈക്കര്‍ ദിമിത്രോസ് ഡയമന്റോക്കിസിന് ഗോളവസരം ഒരുക്കുകയും ചെയ്താലേ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







