മുംബൈ: എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസ് സിസ്റ്റത്തിൽ സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഡാറ്റാ പ്രോസസർ കമ്പനിയായ സീത, പാസഞ്ചർ സർവീസ് സിസ്റ്റത്തിൽ നിന്ന് ചിലരുടെ വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ അറിയിച്ചു. ലോകമെമ്പാടുമുള്ള 4.5 ദശലക്ഷം യാത്രക്കാരുടെ ഡാറ്റാ സുരക്ഷയെ ഇത് നേരിട്ട് ബാധിചു. 2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിൽ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, ക്രെഡിറ്റ് കാർഡ് പാസ്വേഡുകൾ മാറ്റാൻ എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സൈബര്‍ ആക്രമണത്തിൽ എയര്‍ ഇന്ത്യ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









