സ്‌പെയിൻ: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞതായി എയർലൈൻ അധികൃതർ പറഞ്ഞു. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോയ ഡച്ച് വിമാനമായ കെഎൽഎം റോയലിലാണ് സംഭവം.
ഇക്വഡോറിൽ നിന്ന് സ്പെയിനിലേക്ക് പോവുകയായിരുന്നു ടമാര എന്ന യുവതി. നെതർലൻഡിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദന അനുഭവപ്പെട്ടു. ശുചിമുറിയിൽ പോയ യുവതി കുഞ്ഞിന് ജന്മം നൽകി. ആദ്യം യാത്രക്കാരും ജീവനക്കാരും സ്തംഭിച്ചു. എന്നാൽ യാത്രക്കാരിൽ ഓസ്ട്രിയയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഉണ്ടായിരുന്നു. യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകിയതായി എയർലൈൻ വക്താവ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് കുഞ്ഞിനെയും യുവതിയെയും ആശുപത്രിയിലേക്ക് മാറ്റി. ഗർഭിണിയാണെന്ന് ടമാരയ്ക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നും സ്പാർനെ ഗാസ്തുയിസ് ഹാർലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് എൻഎൽ ടൈംസിനോട് പറഞ്ഞു. തന്നെ സഹായിച്ച യാത്രക്കാരിൽ ഒരാളുടെ പേരായ ‘മാക്‌സിമിലിയാനോ’ എന്നാണ് ടമാര കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് കെഎൽഎം എയർലൈൻ അറിയിച്ചു.
ഷിഫോളിൽ എത്തിയപ്പോൾ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ സ്പാർനെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും വിമാന അധികൃതർ വ്യക്തമാക്കി. ടമാരയും മാക്‌സിമിലിയാനോയും ആരോഗ്യവാനായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ‘ഇരുവർക്കും ശരിയായ പരിചരണം ലഭിച്ചുവെന്നും കഴിയുന്നതും വേഗം, താമരയും മാക്‌സിമിലിയാനോയും മാഡ്രിഡിലേക്ക് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







