വിജയത്തിന് പിന്നാലെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് മെസ്സി നന്ദി പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്നം എപ്പോഴുമുണ്ടായിരുന്നു’- മെസ്സി ഇങ്ങനെയാണ് കുറിപ്പ് ആരംഭിച്ചത്. 2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു .പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’- മെസ്സി കുറിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









