വയനാട്: റേഷൻ കടകൾ വഴി മട്ട അരി (സിഎംആർ) നൽകണമെന്ന വയനാട് ജില്ലയുടെ പൊതു ആവശ്യത്തോട് യോജിക്കുന്നതായും ഫെബ്രുവരി മുതൽ അരി വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവനിൻ എപിജെ ഹാളിൽ റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പച്ചയും നീലയും കാര്‍ഡുകള്‍) കൂടുതല്‍ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയില്‍ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







