ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പക്ഷി ഇടിച്ച് തകർന്നു. ഹെലികോപ്റ്ററിന്റെ മുൻവശത്തെ ചില്ല് തകർന്നു. തുടർന്ന് ഹെലികോപ്റ്റർ ഉടൻ താഴെയിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ബാംഗ്ലൂരിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ശിവകുമാർ കോലാർ ജില്ലയിലെ മുള്ബഗളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടസമയത്ത് ശിവകുമാറിനും പൈലറ്റിനും പുറമെ ഒരു മാധ്യമ പ്രവർത്തകനും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ശിവകുമാറുമായി അഭിമുഖം നടത്തുകയായിരുന്നു മാധ്യമപ്രവർത്തകൻ. എല്ലാവരും സുരക്ഷിതരാണെന്ന് കോൺഗ്രസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







