തിരുവനന്തപുരം: ബിനീഷ് കോടിയേരി പ്രതിയായ ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി. ബിനീഷിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വീട്ടില്‍ സംഘം പരിശോധന നടത്തിയേക്കും എന്നാണ് സുചന.
എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. ബിനീഷുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്നാണ് സൂചന. ബിനീഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാര്‍ പാലസ് എന്ന സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയേക്കും എന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









