ബംഗളൂരു: വളര്‍ത്തു നായയെ പിന്തുടര്‍ന്നു വന്ന പുള്ളിപ്പുലി ടോയ്‌ലറ്റിനകത്ത് കുടുങ്ങി. പുലിയെക്കണ്ട് ഭയന്ന നായ ഓടി നേരെ ടോയ്‌ലറ്റിനകത്തേക്ക് കയറുകയായിരുന്നു. പിന്നാലെ പുലിയും ഇതിനകത്ത് കയറി. ടോയ്‌ലറ്റിന്റെ വാതിലടഞ്ഞപ്പോള്‍ വീട്ടുകാരില്‍ ഒരാള്‍ പുറമെ നിന്ന് ടോയ്ലറ്റ് പൂട്ടിയതോടെ നായയും പുലിയും ടോയ്‌ലറ്റില്‍ പെട്ടു പോയി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
മണിക്കൂറുകളോളം പുലിയും നായയും ടോയ്‌ലറ്റില്‍ കിടന്നു. എന്നാല്‍ അരികില്‍ കിട്ടിയിട്ടും പുലി നായയെ ഒന്നും ചെയ്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നിരുന്നാലും, പുള്ളിപ്പുലി നായയെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിച്ചു. കര്‍ണാടക സുള്ള്യയിലുള്ള കൈകംബയില്‍ ജയലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തുന്ന നായയാണ് പുലിക്ക് മുന്നില്‍ പെട്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ശുചിമുറിയുടെ മേല്‍ത്തട്ടിലെ ഷീറ്റ് ഇളക്കി മാറ്റി. ഈ വിടവിലൂടെ പുലി പുറത്തേക്ക് ചാടിപ്പോയി.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാനും സംഭവത്തെക്കുറിച്ച് പങ്കുവെച്ചു.
വന്യമൃഗങ്ങൾ മനുഷ്യരുടെ വാസ സ്ഥലത്തു പ്രവേശിക്കുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചുവരികയാണ്. ബെംഗളൂരുവിൽ തന്നെ ഈയിടെ ഒരു പുലി ജനവാസ കേന്ദ്രത്തിൽ പ്രവേശിച്ചിരുന്നു. ഒടുവിൽ വനം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









