ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌ഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള് പറയുന്നത്.
ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃതമാക്കിയ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








