റിയാദ്: ആഗോള എണ്ണവില ഉയരുന്നതിനിടയിൽ ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാർച്ച് മൂന്നിന് നടക്കും. ഉൽപാദനം വെട്ടിക്കുറച്ച നടപടി തുടരാൻ തന്നെയാകും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിൽ പ്രതിദിനം നാല് ദശലക്ഷം ബാരൽ എണ്ണ ഉൽപാദനത്തിലെ ഇടിവും കോവിഡ് വാക്സിൻ വിതരണം ശക്തിപ്പെടുത്തിയതുമൂലം വിപണിയിലെ പുനരുജ്ജീവനവും എണ്ണവില ഉയരാൻ കാരണമായി. രണ്ട് മാസത്തിനുള്ളിൽ എണ്ണ വില 24 ശതമാനം ഉയർന്നു. അതേസമയം, ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന് ശക്തമായ ആശങ്കകളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









