കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ഒരു പവൻ സ്വര്‍ണത്തിന് 35,000 രൂപയാണ് വില. ഒരു ഗ്രാമിന് 4375 രൂപയും. പവന് 200 രൂപയാണ് കുറഞ്ഞത് . ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,400 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1761.47 ഡോളറിലാണ് വ്യാപാരം.
ഈ മാസം ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. യുഎസ് ഫെഡറൽ റിസര്‍വ് 2023ൽ പലിശ നിരക്കുകൾ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും ഈ മാസം സ്വര്‍ണത്തിന് മങ്ങലേൽപ്പിച്ചു
ജൂൺ 21-നാണ് സ്വര്‍ണ വില ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,120 രൂപയായിരുന്നു വില. ജൂൺ മൂന്നിനാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









