കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില അതിവേഗം താഴേക്ക്. ഇന്ന് പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 36000 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 45 രൂപ കുറഞ്ഞ് 4500ല്‍ എത്തി.
രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ പവന്‍ വില 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയില്‍ ഇടിവാണ് അനുഭവപ്പെടുന്നത്. ഈ മാസം ഒന്‍പതിനാണ് വില ഏറ്റവും ഉയര്‍ന്നു നിന്നത്. 38,880 രൂപയായിരുന്നു അന്നത്തെ വില. തുടര്‍ന്ന ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 21 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









