കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. റാഷിക്കിന്റെ പക്കല്‍ നിന്ന് 1066 ഗ്രാം സ്വര്‍ണ്ണമിശ്രിതവും മുനീറില്‍ നിന്ന് 1078 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്.
രണ്ടുപേരും നാല് ക്യാപ്സൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന്റെ ക്യാരിയറായാണ് രണ്ടുപേരും പ്രവര്‍ത്തിച്ചതെന്നാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






