ദുബായ്: വിരാട് കോലി മാത്രമല്ല, ക്രിക്കറ്റ് ലോകം ഒന്നാകെ ആ കാത്തിരിപ്പിലായിരുന്നു. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തില്‍ അഫ്ഗാനെതിരെയായിരുന്നു കോലിയുടെ കാത്തിരുന്ന ശതകം. കോലിയുടെ ആവേശ സെഞ്ചുറി ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല, പാക് ക്രിക്കറ്റർമാരെയും ഏറെ സന്തോഷിപ്പിച്ചു എന്നതാണ് ശ്രദ്ധേയം. ദുബായിലെ സെഞ്ചുറിക്ക് പിന്നാലെ കോലിയെ പ്രശംസിച്ച് പാക് താരങ്ങളുടെ നീണ്ട നിരതന്നെയെത്തി. ഫോം താല്ക്കാലികമാണ്, ക്ലാസ് സ്ഥിരവും എന്ന പ്രയോഗത്തിലൂന്നിയായിരുന്നു പേസ് ഇതിഹാസം വഖാർ യൂനിസിന്റെ ട്വീറ്റ്. ഭൂമിയിലെ ഏറ്റവും മികച്ച താരം എന്നായിരുന്നു ഇമാദ് വസീമിന്റെ ട്വീറ്റ്. കോലി ശരിയായ കിംഗാണ് എന്ന് കമ്രാന്‍ അക്മല്‍ കുറിച്ചു. കാത്തിരിപ്പിന് അവസാനം, കിംഗ് കോലിക്ക് മഹത്തായ ശതകം എന്നായിരുന്നു മുഹമ്മദ് ആമിറിന്റെ ട്വീറ്റ്. റണ്‍മെഷീന്‍ തിരിച്ചെത്തിയത് സന്തോഷം നല്കുന്നു എന്ന് വഹാബ് റിയാസ് എഴുതി. അതെ സമയം കോലിക്ക് പ്രശംസയുമായി പാക് താരങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









