ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി.
ഹരിയുടെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകുകയായിരുന്നെന്ന് യുവതി പറഞ്ഞിരുന്നു. ക്യാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതികള്‍ ഉയര്‍ന്നത്. മറ്റ് മൂന്നു പേര്‍ക്കെതിരായ പരാതികളില്‍ അന്വേഷണം തുടരുകയാണ്.
90ഓളം വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമീഷനെ സമീപിച്ചത്. ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ വര്‍ഷങ്ങളായി നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നുണ്ട്. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഒറ്റപ്പെടുത്തി മാനസികമായ തളര്‍ത്തുന്ന സമീപനമായിരുന്നു അധ്യാപകര്‍ക്കെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. കുറ്റരോപിതരായ ഹരിപത്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









