സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി പെരുകുകയാണ് . ഈയടുത്താണ് ഡൽഹിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായത്. ഇതുകണ്ടപ്പോൾ തന്റെ സഹോദരി കടന്നുപോയ കാലമാണ് ഓർമ വരുന്നത് എന്നുപറയുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറഞ്ഞാണ് കങ്കണ കുറിക്കുന്നത്. തുടർന്ന് 52ഓളം സർജറികളാണ് രംഗോലിക്ക് ചെ്തത്. അനുഭവിച്ച മാനസിക ശാരീരിക ആഘാതം സങ്കൽപിക്കാവുന്നതിലും എത്രയോ അധികമാണെന്നും . തങ്ങളുടെ കുടുംബം തകർന്നുപോയി. ആ കാലത്ത് തനിക്കും തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും കങ്കണ പറയുന്നു.അന്ന് തനിക്കരികിലൂടെ ആരെങ്കിലും കടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു. ബൈക്കിലോ കാറിലോ അപരിചിതർ ആരെങ്കിലും തന്നെ കടന്നുപോകുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ശീലമായിരുന്നുെവന്നും കങ്കണ പറയുന്നു. ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഇതിനെതിരായി സർക്കാർ ശക്തമായ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്നും താരം കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









