മസ്‌കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഞായറാഴ്ച രാവിലെയും തുടരുന്നു. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു.
സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ചില വിലായത്തുകളിലും നേരിയ തോതില്‍ മഴ ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









