വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പലരും രോഗം നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ കിഡ്നി പ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ ചില ആരോഗ്യ മുൻകരുതലുകൾ എടുക്കണം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് അറിയാം…
രോഗാവസ്ഥയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവയുടെ അളവ് കുറയ്ക്കുന്നത് പ്രധാനമാണ്.
നിങ്ങളുടെ വൃക്കകളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാൻ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
വൃക്കകളുടെ ആരോഗ്യത്തിന് ഇലക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. എരിവും മസാലയുമടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുക.
പ്രമേഹമുള്ളവരോ അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകുന്ന അവസ്ഥകളോ ഉള്ള ആളുകൾക്ക് വൃക്ക തകരാറുണ്ടാകാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.
പുകവലിയും അമിതമായ മദ്യപാനവും വൃക്കകളുടെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







