ബ്രിട്ടീഷ് എയർവേയ്സ് പുതിയ യൂണിഫോം അവതരിപ്പിച്ചു. 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് എയർവേയ്സ് ക്യാബിൻ ക്രൂ യൂണിഫോം മാറ്റുന്നത്. പുതിയ യൂണിഫോമിൽ ഹിജാബും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് ധരിക്കേണ്ടവർക്ക് അത് ധരിക്കാമെന്ന് ബ്രിട്ടീഷ് എയർവേയ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ഓസ്വാൾഡ് ബോട്ടങ്ങിൻ്റെ അഞ്ച് വർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് പുതിയ യൂണിഫോം. കൊവിഡ് ബാധയെ തുടർന്ന് യൂണിഫോം അവതരിപ്പിക്കുന്നത് രണ്ട് വർഷം വൈകി. ക്യാബിൻ ക്രൂവിലെ പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അങ്ങനെ ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







