തിരക്കുകളെല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പം അയര്‍ലന്‍ഡ് യാത്രയിലാണ് നടി ഹണി റോസ്. അയര്‍ലന്‍ഡില്‍ നിന്നുള്ള നിരവധി കാഴ്ചകള്‍ ഹണി റോസ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രശസ്തമായ ബ്ലാര്‍ണി കാസിലിലെ ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിച്ചിരിക്കുകയാണ് താരം. തലകീഴായി കിടന്ന് ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന വീഡിയോ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാര്‍ണി കാസില്‍. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളില്‍ കയറി ഈ കല്ലില്‍ ചുംബിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും വീഡിയോയ്ക്ക് താഴെ ഹണി കുറിച്ചു.
അയര്‍ലണ്ടിലെ കോര്‍ക്കിനടുത്തുള്ള ഒരു മധ്യകാല കോട്ടയാണ് ബ്ലാര്‍ണി കാസില്‍.കോട്ടയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിച്ചാല്‍ വശ്യതയോടെ സംസാരിച്ച് ആളുകളെ കീഴടക്കാനുള്ള വാക്ചാതുരി ലഭിക്കുമെന്നാണ് വിശ്വാസം.എന്നാല്‍ ഈ മാന്ത്രികക്കല്ല് ചുംബിക്കല്‍ അത്ര എളുപ്പമല്ല. കോട്ടയില്‍ കുത്തനെയുള്ള 127 പടികള്‍ കയറി വേണം കല്ല് സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് എത്താന്‍. മുകളില്‍ ഏറ്റവും അറ്റത്താണ് കല്ലുള്ളത്. അസാധാരണമായ മെയ് വഴക്കം ഉള്ളയാളുകള്‍ക്ക് മാത്രമേ ഇവിടെ നിന്ന് ഈ കല്ലില്‍ ചുംബിക്കാന്‍ കഴിയുകയുള്ളു. മലര്‍ന്ന് കിടന്ന് തല താഴേക്ക് തൂക്കിയിട്ട് വേണം കല്ലില്‍ ചുംബിക്കേണ്ടത്. തല താഴേക്ക് ആക്കുമ്പോള്‍ കാണുക നൂറ് അടി താഴ്ചയുള്ള കാഴ്ചകളായിരിക്കും. വീഴാതിരിക്കാന്‍ ഒരു ഇരുമ്പ് റെയിലിങില്‍ പിടിക്കാം. ഒപ്പം ഒരു ജീവനക്കാരനും കിടക്കുന്നയാളെ മുറികെ പിടിക്കും.ഒരു നൂറ്റാണ്ട് മുന്‍പ് വരെ സഞ്ചാരികളെ തലകീഴാക്കി താഴ്ത്തി പിടിച്ചായിരുന്നു കല്ല് ചുംബിക്കാനുള്ള അവസരമൊരുക്കിയിരുന്നത്. ഇങ്ങനെ ചുംബിക്കുന്നതിനിടെ ഒരാള്‍ താഴേക്ക് വീണ് മരിച്ചതോടെയാണ് ഈ രീതി അവസാനിപ്പിച്ചത്. ബ്ലാര്‍ണി സ്റ്റോണ്‍ എങ്ങനെയാണ് ഉണ്ടായതെന്ന കാര്യം നിഗൂഢമാണ്. നിരവധി കഥകളും ഐതിഹ്യങ്ങളുമാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









