കീഴാറ്റൂര്‍: ഭാര്യയേയും മക്കളേയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‌സ് വാനിലെ കാബിനിലിരുത്തി തീയിട്ട് കൊന്ന് ഭര്‍ത്താവ്. മക്കളെ വാഹനത്തിലേക്ക് വിളിച്ച് വരുത്തിയത് മിഠായി തരാം എന്ന് പറഞ്ഞാണ്. പക്ഷെ അത് തങ്ങളെത്തന്നെ ഇല്ലാതാക്കാനാണെന്ന് ആ കുരുന്നുകള്‍ക്കറിയില്ലായിരുന്നു. വാഹനത്തില്‍ കയറിയശേഷം മുഹമ്മദ് തീയിടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ജാസ്മിന്‍ പ്രാണരക്ഷാര്‍ഥം സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടു. തുടർന്ന് ഓടിയെത്തിയ സഹോദരി വാഹനം കത്തികരിയുന്നതാണ് കണ്ടത്.
ഇതേസമയം പൊള്ളലേറ്റ മുഹമ്മദ് വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. ഇളയ മകള്‍ ശിഫാന തീപിടിച്ചനിലയില്‍ ഇതേവഴി പുറത്തേക്ക് ചാടി.കുട്ടിയെ നിലത്ത് ഉരുട്ടിയും മറ്റുമാണ് ദേഹത്തെ തീയണച്ചത്. ഈ സമയം ജാസ്മിനും ഫാത്തിമ സഫയും പൂർണമായും കത്തിയിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






