മിനിയാപൊളിസ് : വിമാനത്താവളങ്ങളിലെ കര്‍ശന പരിശോധനകളില്‍ നിയമവിരുദ്ധമായ പല വസ്തുക്കളും പിടികൂടാറുണ്ട് . ഇത്തരത്തില്‍ അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ പക്കല്‍ നിന്നും പിടികൂടിയ വസ്തു അധികൃതരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ജിറാഫിന്റെ വിസര്‍ജ്യവുമായാണ് വിമാനത്താവളത്തില്‍ ഒരു യുവതി പിടിയിലായത്. വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്.
നെക്ലേസ് ഉണ്ടാക്കാനാണ് ജിറാഫിന്റെ കാഷ്ടം കൊണ്ടുവന്നതെന്നാണ് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്.നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ആഭരണം നിര്‍മ്മിക്കാനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്. പിടിച്ചെടുത്ത ജിറാഫിന്റെ വിസര്‍ജ്യം അഗ്രിക്കള്‍ച്ചറല്‍ ഡിസ്ട്രക്ഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









