കൊച്ചി: മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി. ലക്ഷ്മണ്‍ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ലക്ഷ്മണനെ അറസ്റ്റ് ചെയ്തത്. നേരത്തെ ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ച ഹൈക്കോടതി, അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു.
ഇന്ന് രാവിലെ 11.30ഓടെയാണ് ലക്ഷ്മണൻ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ലക്ഷ്മണൻ ഹാജരായിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









