താൻ മരിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മോഡലും നടിയുമായ മിയ ഖലീഫ. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന ശൈലിയിൽ രസകരമായ ചിത്രം ട്വീറ്റ് ചെയ്താണ് താരം രംഗത്തെത്തിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് മിയ മരിച്ചെന്ന പ്രചരണത്തിന് പിന്നിൽ.
മിയ ഖലീഫയുടെ ഓര്‍മയിൽ എന്ന കുറിപ്പോടെ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ആരാധകര്‍ തെറ്റിദ്ധരിച്ചത്. ‘മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു’, എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവർ നടിക്ക് ആദരാഞ്ജലികളുമായി എത്തുകയായിരുന്നു. നേരത്തെയും മിയ മരിച്ചുവെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിവാദങ്ങള്‍ക്കിടെ കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







