തിരുവനന്തപുരം: മഹാരാഷ്ട്രയ്ക്ക് ശേഷം ഇപ്പോൾ കേരള സർക്കാർ കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ) നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുന്നു. കേരളത്തിലെ ഏതെങ്കിലും കേസ് അന്വേഷിക്കാൻ സിബിഐ സംസ്ഥാന സർക്കാരിന് മുന്നിൽ അനുമതി വാങ്ങേണ്ടി വരും.
സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സിബിഐയുടെ ഇടപെടലിൽ കേരള സർക്കാരിന്ന് അതൃപ്തിയുണ്ട്. അന്വേഷണത്തിന് ശേഷം പദ്ധതി താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് ലൈഫ് മിഷന്റെ സിബിഐ അന്വേഷണം തടയാൻ കോടതി ഇടപെട്ടു.
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. കേരളത്തിൽ സിബിഐയുടെ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണം ശക്തമായിരുന്നു. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകൾ നടത്തി സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് ഇറക്കാമെന്നായിരുന്നു പാര്‍ട്ടി ധാരണ.
മഹാരാഷ്ട്ര, ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല. കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെങ്കിൽ സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.
നാല് സംസ്ഥാനങ്ങൾക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്ത് കളയാൻ തീരുമാനിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









