പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തിയത് . തുടർന്ന് ദേഹപരിശോധന നടത്തിയപ്പോൾ ഉൾവസ്ത്രത്തിൽനിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തു. വിൽപനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









