ജറുസലേം: പലസ്തീന്‍ പ്രക്ഷോഭകരെന്ന് ധരിച്ച് സ്വന്തം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രയേലി സേന. സംഭവത്തില്‍ രണ്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടു. മേജര്‍ ഒഫെക് അഹരോണ്‍ (28), മേജര്‍ ഇറ്റാമര്‍ എല്‍ഹാരാര്‍ (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ സൈനികത്താവളത്തിന് സമീപം ജോര്‍ദാന്‍ താഴ്‌വരയിലായിരുന്നു സംഭവം. സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ദുഃഖം രേഖപ്പെടുത്തി. അതേസമയം സൈന്യത്തിന്‍റെ നടപടിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







